കാനഡയിൽ കെട്ടിട നിർമ്മാണ മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമം

By: 600110 On: Aug 11, 2023, 7:12 PM

 

 

കാനഡ പ്രതിവർഷം റെക്കോർഡ് ഇമിഗ്രേഷൻ ലക്ഷ്യങ്ങൾ മറികടക്കുകയും കൂടുതൽ വിദഗ്ധരായ തൊഴിലാളികളെ സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയും ചെയ്യുന്നു, എന്നിട്ടും നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ജോലി ഒഴിവുകളാണ് നിലവിലുള്ളത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഡാറ്റ 2.8% ഇടിവാണ് ഈ മേഖലയിൽ കാണിക്കുന്നത്. അതായത് ജൂലൈ മാസത്തിൽ നിർമ്മാണ വ്യവസായത്തിൽ 45,000 ജോലി ഒഴിവുകളാണ് തൊഴിലാളികളാൽ നികത്തപ്പെടാതെ പോയത്. നിർമ്മാണ ചെലവ് വർധിക്കുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്യുമ്പോൾ ഏകദേശം 80,000 അവസരങ്ങൾ തൊഴിലാളില്ലാത്തതിനാൽ ഈ മേഖലയിൽ ഒഴിഞ്ഞുകിടക്കും.

കാനഡ മോർട്ട്‌ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ 2030-ഓടെ 3.5 ദശലക്ഷം വീടുകളുടെ ആവശ്യകത പ്രവചിക്കുന്നു, എന്നാൽ പുതിയ വീടുകളുടെ നിർമ്മാണം വേണ്ടവിധത്തിൽ നടക്കുന്നില്ല. എക്സ്പ്രസ് എൻട്രി, വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്യുക തുടങ്ങിയ തന്ത്രങ്ങളിലൂടെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കുടിയേറ്റ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കുടിയേറ്റക്കാരുടെ അവകാശ സംരക്ഷണ ഗ്രൂപ്പുകൾ ഉയർത്തിയിട്ടുണ്ട്.