ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് പിന്നാലെ ചന്ദ്രനിലേക്ക് ലൂണ 25നെ അയച്ച് റഷ്യ

By: 600021 On: Aug 11, 2023, 4:38 PM

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാന്‍ ഒരുങ്ങി റഷ്യയുടെ ലൂണ 25. ചന്ദ്രോപരിതലത്തെ പഠിക്കാനും ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള ലൂണ 25 ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 4.40 നാണ് വൊസ്തോച്നി നിലയത്തിൽ നിന്നും വിക്ഷേപിച്ചത്. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഓഗസ്റ്റ് 23ന് തന്നെയാണ് ലൂണ 25 ഉം ചന്ദ്രനിൽ ഇറങ്ങുക. ഇതോടെ ആര് ആദ്യം എത്തും എന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങൾ. വിക്ഷേപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ എത്തുന്ന ലൂണ അഞ്ച് മുതല്‍ ഏഴ് ദിവസങ്ങൾ ലൂണാര്‍ ഓര്‍ബിറ്റില്‍ തുടരും. ശേഷം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിന് സമീപത്തെ ഉചിതമായ ഇടത്ത് ഇറങ്ങുമെന്നാണ് റഷ്യന്‍ സ്പേയ്സ് ഏജന്‍സി വ്യക്തമാക്കുന്നത്. ലാന്‍ഡിംഗിനായി ദക്ഷിണ ധ്രുവത്തിലെ മറ്റൊരു സ്ഥലം റഷ്യ ലക്ഷ്യമിടുന്നതിനാൽ രണ്ട് ദൌത്യങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ.