ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ് 11 വെള്ളി

By: 600084 On: Aug 11, 2023, 2:59 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ് 11  വെള്ളിയാഴ്ചയും സംസ്കാര ശുശ്രുഷ ആഗസ്റ് 11 ശനിയാഴ്ചയും ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ വെച്ച്(1751 Wall St, Garland, TX 75041) നടത്തപ്പെടും. തുടർന്നു ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സംസ്കാരം.

മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ ഡാളസിൽ ആഗസ്റ് 6 ഞായറാഴ്ചയാണ് അന്തരിച്ചത്. പരേതയുടെ മകൻ കോളിൻസ് സാമുവേലും കടുംബവും അംഗങ്ങളായ കേരള അസോസിയേഷൻ ഓഫ് ഡാളസ് മേരിക്കുട്ടി സാമുവേലിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

പൊതുദർശനം: ആഗസ്റ് 11 വെള്ളിയാഴ്ച 6 pm to 8.30 pm

സ്ഥലം :ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ

സംസ്കാര ശുശ്രുഷ: ആഗസ്റ് 11 ശനിയാഴ്ച 9 am

സ്‌ഥലം:ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ

തുടർന്ന് സംസ്കാരം ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ  (500 US Highway 80 E, Sunnyvale, TX 75182)