യുവാക്കളോട് തൻ്റെ സ്വപ്നം തുറന്ന് പറഞ്ഞത് ഫ്രാൻസിസ് മാർപാപ്പ

By: 600021 On: Aug 11, 2023, 2:52 PM

ലോകസമാധാനമാണ് തന്റെ സ്വപ്നമെന്നും നിങ്ങൾ സമാധാനത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും യുവാക്കളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ലോക കാത്തലിക് യുവസംഗമത്തിൻ്റെ സമാപനത്തോനുബന്ധിച്ച കുർബാനയ്ക്ക് കാർമികത്വം വഹിക്കവെയാണ് മാർപാപ്പ തൻ്റെ സ്വപ്നം തുറന്ന് പറഞ്ഞത്. 15 ലക്ഷത്തോളം വരുന്ന യുവാക്കളാണ് പോർച്ചുഗൽ തലസ്ഥാനത്ത് നടന്ന യുവസംഗമത്തിൽ പങ്കെടുത്തത്. അടുത്ത യുവസംഗമം 2027 ദക്ഷിണ കൊറിയയിൽ നടക്കുമെന്ന് പ്രഖ്യാപിച്ച മാർപാപ്പ പല രാജ്യങ്ങളിൽ നിന്നുമുള്ള യുവാക്കളുടെ സംഗമത്തെ സമാധാനത്തിൻ്റെ അടയാളമെന്ന് വിശേഷിപ്പിച്ചു. യുദ്ധവും സമാധാനവും കാരണം സംഗമത്തിൽ എത്തിച്ചേരാൻ കഴിയാതിരുന്നവരെ ഓർമിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.