ദേശീയ പതാക ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമാവലി കർശനമായി പാലിക്കണമെന്ന് പൊതു ഭരണ വകുപ്പ്. കോട്ടൻ,പോളീസ്റ്റർ,നൂല് സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ദീർഘചതുര ആകൃതിയിലുള്ള പതാകയാണ് ഉപയോഗിക്കേണ്ടത് എന്ന് ഇത് സംബന്ധിച്ച നിർദേശത്തിൽ പറയുന്നു. 3:2 ആയിരിക്കണം പതാകയുടെ അനുപാതം. ആദരവും ബഹുമതിയും ലഭിക്കുന്ന വിധത്തിലാവണം പതാക സ്ഥാപിക്കേണ്ടത് എന്നും കേടുപാടുകൾ സംഭവിച്ച പതാക ഉപയോഗിക്കരുത് എന്നും ദേശീയ പതാകയെക്കാൾ ഉയരത്തിൽ മറ്റ് പതാകകൾ സ്ഥാപിക്കരുത് എന്നും നിർദ്ദേശമുണ്ട്.പൊതു ഇടങ്ങളിലും വീടുകളിലും രാത്രിയും പകലും പതാക പ്രദർശിപ്പിക്കാൻ അനുവാദമുണ്ട്. 2022 ജൂലായ് 20ന് ഇത് സംബന്ധിച്ച ചട്ടം ഭേദഗതി വരുത്തിയിട്ടുണ്ട്. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിർത്തണം. വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാ ദിവസവും എല്ലാ ആഘോഷ വേളകളിലും ദേശീയ പതാക ഉയർത്താം.