ഫാള്‍ സീസണില്‍ കാനഡയില്‍ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകും: അനലിസ്റ്റ് 

By: 600002 On: Aug 11, 2023, 11:15 AM

 

 

നോര്‍ത്ത് അമേരിക്കന്‍ ഡെസ്റ്റിനേഷനുകളിലേക്ക് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!   കനേഡിയന്‍ വിമാന ടിക്കറ്റ് നിരക്കുകളില്‍ ഫാള്‍ സീസണില്‍ വന്‍ കുറവ് യാത്രക്കാര്‍ക്ക് പ്രതീക്ഷിക്കാം. അടുത്ത കുറച്ച് ആഴ്ചകള്‍ കൂടി പീക്ക് ട്രാവല്‍ സീസണ്‍ സജീവമായിരിക്കും. എന്നാല്‍ അത് കഴിഞ്ഞ് സെപ്റ്റംബാര്‍ മാസത്തോടുകൂടി ഇതിന് മാറ്റം വരും. യാത്രകള്‍ കുറയുകയും തിരക്കുകളില്ലാതാവുകയും ചെയ്യും. അതിനാല്‍ ടിക്കറ്റ് നിരക്കുകളില്‍ കുറവും ഉണ്ടായേക്കാം.  

ഈ കോണ്ടിനെന്റിനുള്ളില്‍ തന്നെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനകം തന്നെ നിരക്കുകളില്‍ മുന്‍പത്തേതിനേക്കാള്‍ നിരക്ക് കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് അനലിസ്റ്റ് ജോണ്‍ ഗ്രേഡെക് പറയുന്നു.