ആല്‍ബെര്‍ട്ടയില്‍ ഇന്ധന വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഫാള്‍ സീസണ്‍ വരെ ഉയര്‍ന്ന വില തുടരാമെന്നും സൂചനകളുണ്ട്. വ്യാഴാഴ്ച ലിറ്ററിന് 1.49 ഡോളര്‍ ആയി വര്‍ധിച്ചിരുന്നു. സമ്മര്‍ സീസണ്‍ അവസാനിക്കാറാകുമ്പോള്‍ ഡിമാന്‍ഡിനൊപ്പം ഇന്ധനവിലയിലും വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇനിവരുന്ന ദിവസങ്ങളില്‍ കാല്‍ഗറിയിലും ആല്‍ബെര്‍ട്ടയിലുടനീളവും 1.50 ഡോളര്‍ മുതല്‍ 1.55 ഡോളര്‍ വരെ ഗ്യാസ് വില വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കനേഡിയന്‍സ് ഫോര്‍ അഫോര്‍ഡബിള്‍ എനര്‍ജി പ്രസിഡന്റ് ഡാന്‍ മക്ടീഗ് പറഞ്ഞു.