വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ താപതരംഗം ബീസിയിലുണ്ടാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: Aug 11, 2023, 10:36 AM

 

 

ബ്രിട്ടീഷ് കൊളംബിയ ഈ സമ്മര്‍സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ താപതരംഗത്തിനായിരിക്കും സാക്ഷിയാവുകയെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. ചിലര്‍ക്ക് കനത്ത ചൂട് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. താപതരംഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെ മുന്‍കരുതലുകളെടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. കോസ്റ്റല്‍ ഏരിയകളില്‍ ഏകദേശം 30 ഡിഗ്രി സെല്‍ഷ്യസും മറ്റിടങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിനടുത്തുമായിരിക്കും താപനില എന്നാണ് പ്രവചനം. 

വാന്‍കുവര്‍ ഐലന്‍ഡ്, സൗത്ത് കോസ്റ്റ്, സൗത്ത്‌വെസ്‌റ്റേണ്‍ ഇന്റീരിയര്‍ എന്നിവടങ്ങളില്‍ താപനില സൂക്ഷമായി നിരീക്ഷിക്കുകയാണ്. താപനില ഉയരുന്ന സാഹചര്യങ്ങളില്‍ ഹീറ്റ് മുന്നറിയിപ്പുകള്‍ നല്‍കും. 

പകല്‍ കുറയുകയും തണുപ്പുള്ള നീണ്ട രാത്രികള്‍ വരികയും ചെയ്യുന്നത് ചൂടില്‍ നിന്നും ആശ്വാസം പകരും. താപനില ഉയരുമ്പോള്‍ ഹീറ്റ് അലേര്‍ട്ട് റെസ്‌പോണ്‍സ് സിസ്റ്റം സഹായത്തിനായെത്തും. ഹീറ്റ് റിലേറ്റഡ് അസുഖങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഹോസ്പിറ്റലുകള്‍ തയാറെടുപ്പുകള്‍ നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.