കാനഡയില്‍ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീമിനായി പുതിയ ഭാഷാ പരീക്ഷകള്‍ അവതരിപ്പിച്ചു

By: 600002 On: Aug 11, 2023, 9:00 AM

 

സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം(SDS) അപേക്ഷകര്‍ക്കായി പുതുതായി അംഗീകരിച്ച നാല് ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ സംയോജിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) അറിയിച്ചു. കനേഡിയന്‍ ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ഇന്‍ഡെക്‌സ് പ്രോഗ്രാം(CELPIP) ജനറല്‍, കനേഡിയന്‍ അക്കാദമിക് ഇംഗ്ലീഷ് ലാംഗ്വേജ്(CAEL), പിയേഴ്‌സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ്(PTE)  അക്കാദമിക്, ഫോറിന്‍ ലാംഗ്വേജ് ഇന്റര്‍നെറ്റ് ബേസ്ഡ് ടെസ്റ്റ്( TOEFL iBT) എന്നിവയാണ് അംഗീകൃത ഭാഷാ പരീക്ഷകളുടെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ടെസ്റ്റുകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം(IELTS) ജനറല്‍ ട്രെയിനിംഗ് അല്ലെങ്കില്‍ അക്കാദമിക് ടെസ്റ്റുകള്‍ ഉണ്ടാകും. SDS നുള്ള IELTS  ആവശ്യകതകളിലെ മാറ്റങ്ങള്‍ ഓഗസ്റ്റ് 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. 

SDS ന് അര്‍ഹത നേടുന്നതിന് എല്ലാ ടെസ്റ്റ് ഫലങ്ങളും കാനഡയിലെ ഒരു ഔദ്യോഗിക ഭാഷ( ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച്) നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്നവരായിരിക്കണം. സംസാരിക്കാനും, കേട്ടാല്‍ മനസ്സിലാക്കാനും, വായിക്കാനും, എഴുതാനും അറിഞ്ഞിരിക്കണം.