ചൂടുള്ള കാറിൽ ഉപേക്ഷിച്ച 3 മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം.

By: 600084 On: Aug 10, 2023, 4:16 PM

പി പി ചെറിയാൻ, ഡാളസ്.

ഹൂസ്റ്റൺ: ചൂടുള്ള കാറിൽ ഉപേക്ഷിച്ച 3 മാസം പ്രായമുള്ളകുട്ടിക്ക് ദാരുണാന്ത്യം. അപകടകരമായ ചൂടിൽ കാറിൽ ഉപേക്ഷിച്ച് ഒരു കുഞ്ഞ് ചൊവ്വാഴ്ച ഹൂസ്റ്റണിൽ മരിച്ചതായി പോലീസ് പറഞ്ഞു. ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടിയിലെ പബ്ലിക് മെന്റൽ ഹെൽത്ത് അതോറിറ്റിയായ ഹൂസ്റ്റണിലെ ഹാരിസ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഐഡിഡി സന്ദർശിക്കുന്നതിനാണ് അമ്മയും രണ്ട് കുട്ടികളും ഉച്ചയോടെ എത്തിയത്.

ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്,3 മാസം പ്രായമുള്ള കുട്ടിയെ തനിച്ചാക്കി. 'അമ്മ തന്റെ 4 വയസ്സുകാരിയുമായി കെട്ടിടത്തിലേക്ക് പോയി. അമ്മയും 4 വയസ്സുകാരിയും കുറച്ച് കഴിഞ്ഞ് കാറിലേക്ക് തിരിച്ചെത്തി   കാറിനുള്ളിൽ ചലനമറ്റ കുഞ്ഞിനെയാണ് അവർ കണ്ടത്.

വാഹനത്തിൽ കുട്ടിയെ ശ്രദ്ധിക്കാതെ എത്രനേരം കിടത്തിയെന്നതും മനപ്പൂർവമോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്നും വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. 911 കോൾ ലഭിച്  മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസ്  പ്രഥമ ശുശ്രുഷ നൽകി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൂസ്റ്റൺ പോലീസ് അസിസ്റ്റന്റ് ചീഫ് യാസർ ബഷീർ "ഒഴിവാക്കാമായിരുന്ന സംഭവം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഹാരിസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ പോസ്റ്റ്‌മോർട്ടം നടത്തി മരണകാരണം കണ്ടെത്തിയതിനു ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ സ്വീകരിക്കുകയെന്നു ബഷീർ പറഞ്ഞു.