കാനഡയില്‍ ജനങ്ങള്‍ക്ക് രണ്ട് കാര്‍ബണ്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുന്നു  

By: 600002 On: Aug 10, 2023, 11:50 AM

 


ജൂലൈ 1 മുതല്‍ ഏര്‍പ്പെടുത്തിയ രണ്ടാമത്തെ കാര്‍ബണ്‍ നികുതിയെത്തുടര്‍ന്ന്, രാജ്യത്തുടനീളമുള്ള നികുതിദായകര്‍ക്ക് കാര്‍ബണ്‍ ടാക്‌സ് വര്‍ധിപ്പിക്കുന്നതിനുള്ള സമയമായില്ലെന്ന് കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ പറയുന്നു. 

പ്രവിശ്യകള്‍ക്കും പ്രദേശങ്ങള്‍ക്കുമായി ഫെഡറല്‍ സര്‍ക്കാര്‍ ഒരു ലിറ്റര്‍ ഗ്യാസിന് 14 സെന്റ് കാര്‍ബണ്‍ ടാക്‌സ് വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ക്യുബെക്കില്‍ ലിറ്ററിന് 10 സെന്റ് എന്ന നിരക്കില്‍ ടാക്‌സിന്റെ സ്‌പെഷ്യല്‍ ഡീല്‍ അനുവദിച്ചതായി പറയുന്നു. വീടുകളില്‍ ഹീറ്റിംഗ് ഓയിലിന് ലിറ്ററിന് 17 സെന്റ് കാര്‍ബണ്‍ ടാക്‌സ് ചുമത്തിയതിനാല്‍ ഈ വിന്റര്‍ സീസണില്‍ അറ്റ്‌ലാന്റിക് കാനഡയെ ടാക്‌സ് വര്‍ധന ബാധിക്കും.