കാലാവസ്ഥാ വ്യതിയാനം:  കാനഡയില്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ വര്‍ധിക്കുന്നു 

By: 600002 On: Aug 10, 2023, 11:30 AM

 

 

കാനഡയിലെ കാലാവസ്ഥാ വ്യതിയാനം ഉയര്‍ന്ന ഇന്‍ഷുറന്‍സ് നിരക്കുകളിലേക്കും സ്വകാര്യ കവറേജിന്റെ ലഭ്യതയില്ലായ്മയിലേക്കും ജനങ്ങളെ നയിക്കുമെന്ന് ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രി മുന്നറിയിപ്പ് നല്‍കുന്നു. കാട്ടുതീയും ചുഴലിക്കാറ്റും പോലുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ ഇന്‍ഷുറന്‍സ് സംവിധാനത്തെയും തടസ്സപ്പെടുത്തുമെന്ന് ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ(IBC) യുടെ ക്ലൈമറ്റ് ആന്‍ഡ് ഫെഡറല്‍ അഫയേഴ്‌സ് പ്രസിഡന്റ് ക്രെയ്ഗ് സ്റ്റുവര്‍ട്ട് പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബ്യൂറോ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ പ്രതിവര്‍ഷം ശരാശരി 2 ബില്യണ്‍ ഡോളര്‍ അടച്ചിട്ടുണ്ട്. 2022 ല്‍ 3.4 ബില്യണ്‍ ഡോളര്‍ ക്ലെയിം ചെയ്യപ്പെട്ടുവെന്നും സ്റ്റുവര്‍ട്ട് പറയുന്നു. ചില ബിസിനസ്സുകള്‍ക്ക്, പ്രത്യേകിച്ച് വെസ്‌റ്റേണ്‍ കാനഡയില്‍ അവരുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ പ്രീമിയങ്ങള്‍ വര്‍ധിക്കുന്നത് കൂടാതെ കാലിഫോര്‍ണിയയിലും ഫ്‌ളോറിഡയിലും കാണുന്നത് പോലെ ഇന്‍ഷുറന്‍സ് പിന്‍വലിക്കുന്ന രീതി കാനഡയിലും സംഭവിച്ചേക്കാമെന്ന ആശങ്കയും പടരുന്നുണ്ട്.