ഗ്രീന്‍ബെല്‍റ്റ് പ്ലാനിന്റെ ഭാഗമായ 7,400 ഏക്കര്‍ ഭൂമി പാര്‍പ്പിട നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കാനുള്ള ഒന്റാരിയോ സര്‍ക്കാരിന്റെ തീരുമാനം സുതാര്യമല്ലെന്ന് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തീരുമാനം ചില ഡെവലപ്പര്‍മാര്‍ക്ക് അനുകൂലമാണെന്നും എജി ബോണി ലിസിക്ക് പറയുന്നു. കൂടാതെ പാരിസ്ഥിതികവും കാര്‍ഷികവും സാമ്പത്തികവുമായ ആഘാതങ്ങള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടതായും എജി കണ്ടെത്തി.
ഗ്രീന്‍ബെല്‍റ്റില്‍ നിന്ന് നീക്കം ചെയ്ത 7,400 ഏക്കര്‍ ഭൂമിയില്‍ 92 ശതമാനവും മൂന്ന് ഡെവലപ്പര്‍മാര്‍ക്ക് നല്‍കിയതായി എജി പറയുന്നു. 15 സൈറ്റുകളില്‍ 14 എണ്ണം ഹൗസിംഗ് മിനിസ്റ്റര്‍ സ്റ്റീവ് ക്ലാര്‍ക്കിന്റെ ചീഫ് ഓഫ് സ്റ്റാഫ് നേരിട്ട് നിര്‍ദ്ദേശിച്ചതാണ്.
പദ്ധതി കാലയളവില്‍ 93 രഹസ്യ ഉടമ്പടികള്‍ ഒപ്പുവെച്ചതായും ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് ചെയ്തു.