ഇജി 5.1 'വേരിയന്റ് ഓഫ് ഇന്ററെസ്റ്റ്': ക്ലാസിഫൈ ചെയ്ത് ലോകാരോഗ്യ സംഘടന 

By: 600002 On: Aug 10, 2023, 10:18 AM

 

യുഎസിലും യുകെയിലും ചൈനയിലുമായി പടര്‍ന്നുപിടിക്കുന്ന ഒമിക്രോണ്‍ വകഭേദം ഏരീസ് എന്ന് വിളിക്കുന്ന ഇജി 5.1 നെ 'വേരിയന്റ് ഓഫ് ഇന്ററസ്റ്റ്' എന്ന് ലോകാരോഗ്യ സംഘടന ക്ലാസിഫൈ ചെയ്തു. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പൊതുജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 17 ശതമാനത്തിലധികം കേസുകളുള്ള യുഎസില്‍ ഇജി 5.1 അതിവേഗം പടരുന്ന വേരിയന്റ് പ്രബലമായ വകഭേദമായിക്കൊണ്ടിരിക്കുകയാണ്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, കാനഡ എന്നിവടങ്ങളില്‍ ഇജി 5.1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാനഡയില്‍ ഒന്റാരിയോയില്‍ ചില കൊവിഡ് കേസുകള്‍ ഇജി 5.1 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇജി 5.1 ഉയര്‍ത്തുന്ന അപകടസാധ്യതയെക്കുറിച്ച് കൂടുതല്‍ സമഗ്രമായ നിരീക്ഷണവും വിലയിരുത്തലും ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.