ഫെയ്‌സ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വാര്‍ത്തകള്‍ നീക്കം ചെയ്യാനുള്ള മെറ്റയുടെ തീരുമാനം തങ്ങളുടെ വിവരങ്ങള്‍ ലഭ്യമാകുന്നതും കൈമാറുന്നതുമായ രീതിയെ ബാധിക്കുമെന്ന് സസ്‌ക്കാച്ചെവന്‍ ആര്‍സിഎംപി. വരും ആഴ്ചകളില്‍, സോഷ്യല്‍മീഡിയ ഫീഡുകളില്‍ പ്രാദേശിക വാര്‍ത്തകള്‍ ഇല്ലാതാകുന്നത് വിവരകൈമാറ്റത്തിന് തിരിച്ചടിയാകുമെന്ന് ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ പറയുന്നു. പബ്ലിക് സേഫ്റ്റി മെസ്സേജിംഗിന് വേണ്ടി പരമാവധി മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിലൊന്നാണ് സോഷ്യല്‍മീഡിയ എന്നും പോലീസ് പറയുന്നു. എന്നാല്‍ വാര്‍ത്തകള്‍ ഒന്നും ഫീഡുകളില്‍ നിറഞ്ഞില്ലെങ്കില്‍ ഇതിന് തടസ്സമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, ആളുകളെ വിവരങ്ങള്‍ അറിയിക്കാന്‍ തങ്ങളുടെ നിലവിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുമെന്ന് മറ്റ് പോലീസ് സേനകള്‍ പ്രതികരിച്ചു.
ഗൂഗിളിനെയും മെറ്റയെയും അവര്‍ ലിങ്ക് ചെയ്യുന്നതോ പുനര്‍മിര്‍മിക്കുന്നതോ ആയ ഉള്ളടക്കത്തിന് പണം നല്‍കാന്‍ പ്രസാധകരെ നിര്‍ബന്ധിക്കുന്ന ബില്‍ കനേഡിയന്‍ സര്‍ക്കാര്‍ പാസാക്കിയതിന് ശേഷം കാനഡയിലെ പ്ലാറ്റ്‌ഫോമുകളില്‍ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ത്തലാക്കിയതായി മെറ്റ അറിയിച്ചിരുന്നു.