വായ്പ വെട്ടിക്കുറച്ച് കേന്ദ്രം; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ

By: 600021 On: May 27, 2023, 7:24 AM

കടമെടുപ്പിന് നിശ്ചയിച്ച തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. 32,440 കോടി രൂപയിൽ നിന്നും 15,390 കോടി രൂപയായാണ് വായ്പാ പരിധി ചുരുക്കിയത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടൽ . ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.ഇതിന് മറുപടിയായാണ് വായ്പാ തുകയിൽ വെട്ടി ചുരുക്കൽ. കഴിഞ്ഞ വര്‍ഷം 23000 കോടിയായിരുന്നു വായ്പയ്ക്കായി അനുവദിച്ച തുക. ഇത്തവണ 8000 കോടിയുടെ കുറവാണ് തുകയിൽ ഉണ്ടായത്.