വീഡിയോട്രോൺ ഏറ്റെടുത്തതിനു പിന്നാലെ മികച്ച പ്ലാനുമായി ഫ്രീഡം മൊബൈൽസ്

By: 600110 On: May 27, 2023, 2:36 AM

 

 

ഫ്രീഡം മൊബൈൽ എന്ന കമ്പനിയെ ക്യുബെകോർ INC യുടെ കീഴിലുള്ള വീഡിയോട്രോൺ ഏറ്റെടുത്തതിനു പിന്നാലെ മികച്ച ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. $50 ന്റെ പ്രതിമാസ പ്ലാനിൽ പരിധിയില്ലാത്ത കോൾ, ടെക്സ്റ്റ് മെസ്സേജ്, യു. എസ്സിലും കാനഡയിലും ഉപയോഗിക്കാവുന്ന 40GB ഇന്റർനെറ്റ് എന്നിവ ലഭിക്കും.

ഷോ കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തെ റോജേഴ്സ് കമ്മ്യൂണിക്കേഷൻ ഏറ്റെടുത്തതിനു പിന്നാലെയാണ് വീഡിയോട്രോണിന്റെ ഭാഗത്തുനിന്നും ഏറ്റെടുക്കൽ ഉണ്ടായത്. അതോടൊപ്പം ഇൻഡസ്ട്രി മിനിസ്റ്ററായ ഫ്രാങ്കോ ഫിലിപ് ഷാംപേയ്ൻ മുന്നോട്ടുവച്ച നിബന്ധനകളും വീഡിയോട്രോൺ പാലിക്കേണ്ടതുണ്ട്. ഇതിൽ തങ്ങളുടെ എതിരാളികളുടേതിൽ നിന്നും 20% കുറവിൽ പ്ലാനുകൾ നൽകുന്നതും, ഫ്രീഡം മൊബൈൽ നെറ്റ്വർക്കിനെ മെച്ചപ്പെടുത്തുന്നതിനായി $150 മില്ല്യൺ നിക്ഷേപിക്കുന്നതും ഉൾപ്പെടുന്നു. പുതിയ പ്ലാൻ ആകട്ടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്നതാണ്. ഇതുവഴി ഫ്രീഡം മൊബൈൽസ്, മാർക്കെറ്റിൽ ശക്തമായ നിലയിലെത്തി. ഇതോടെ മറ്റ് കമ്പനികളായ റോജേഴ്സ്, ബെൽ കാനഡ, ടെലസ് കോർപ് എന്നിവ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാകും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.