ആൽബർട്ടയും ബ്രിട്ടിഷ് കൊളംബിയയും ക്യുബെക്കും ഒട്ടാവയിലെ ഫെഡറൽ പ്രൈവസി കമ്മീഷണറുമായി സംയോജിച്ച് Chat GPT എന്ന നിർമിതബുദ്ധിയുടെ പിന്നിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ വിവരങ്ങൾ അന്വേഷിക്കുന്നു. കൂട്ടായി ചേർന്നുള്ള അന്വേഷണത്തിലൂടെ Open AI എന്ന Chat GPT യുടെ മാതൃസ്ഥാപനത്തിന് കാനഡ സ്വദേശികളുടെ വ്യക്തിപരമായ വിവരങ്ങൾ എടുക്കുവാനും ഉപയോഗിക്കുവാനുമുള്ള അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാവും എന്ന് ആൽബർട്ടയുടെ പ്രൈവസി അതോറിറ്റി പറയുന്നു.
കഴിഞ്ഞ നവംബർ മുതൽ ലഭ്യമായ Chat GPT, ഇന്റർനെറ്റിൽ ലഭ്യമായ അറിവുകൾ ഉപയോഗിച്ചുകൊണ്ട് ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് സംഭാഷണരൂപത്തിൽ പ്രതികരിക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ അന്വേഷണത്തിൽ ഈ കമ്പനിയുടെ സുതാര്യതയും, സമീപനവും, കൃത്യതയും, ഉത്തരവാദിത്തവും പരിശോധിക്കും എന്നും പ്രൈവസി അതോറിറ്റി പറഞ്ഞു. ഏപ്രിലിലാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്.