ആല്‍ബെര്‍ട്ട തെരഞ്ഞെടുപ്പ്; കാല്‍ഗറിയില്‍ മുന്‍തൂക്കം നിലനിര്‍ത്തി എന്‍ഡിപി: റിപ്പോര്‍ട്ട്

By: 600002 On: May 26, 2023, 1:45 PM

 

ആല്‍ബെര്‍ട്ടയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് റേച്ചല്‍ നോട്ട്‌ലിയുടെ എന്‍ഡിപിയ്ക്കാണ് മുന്‍തൂക്കം എന്നാണ്. കാല്‍ഗറിയില്‍ എന്‍ഡിപി വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തുന്നതായി തിങ്ക്എച്ച്ക്യു പബ്ലിക് അഫയേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

സീറ്റുകളാല്‍ സമ്പന്നമായ നഗരത്തില്‍ ന്യൂ ഡെമോക്രാറ്റ് ലീഡ് കാണിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷേ ആല്‍ബെര്‍ട്ടയ്ക്ക് 'ഓറഞ്ച് ക്രഷ്' നല്‍കാന്‍ ഇത് പര്യാപ്തമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. നഗരത്തിലുടനീളം എന്‍ഡിപിക്ക് 49 ശതമാനം വോട്ടും യുസിപിക്ക് 43 ശതമാനം വോട്ടും ഉണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, പത്ത് ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. പ്രചാരണത്തിന് മുമ്പുള്ള പോളുകളില്‍ നിന്ന് ഗണ്യമായ ഇടിവാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.