ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മെയ് 28ന്

By: 600084 On: May 26, 2023, 1:25 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്‌ടൺ ഡി സി ക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിൻറെ സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ്  28 നിർവഹിക്കപ്പെടുന്നു.

രാവിലെ 11 30 ന് 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രെഷ്ഠരായ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ശങ്കരാനന്ദ സ്വാമികൾ എന്നിവർ സഹ കാർമികത്വം വഹിക്കും.