ഒന്റാരിയോയില്‍ സ്മാര്‍ട്ട്‌ തെര്‍മോസ്റ്റാറ്റ് ഉള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ പ്രീപെയ്ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു  

By: 600002 On: May 26, 2023, 11:41 AM

 

തിരക്കേറിയ സമയങ്ങളില്‍ എയര്‍ കണ്ടീഷനിംഗും ഊര്‍ജഉപയോഗവും കുറയ്ക്കാന്‍ സ്മാര്‍ട്ട് തെര്‍മോസാറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്ത് ഒന്റാരിയോ സര്‍ക്കാര്‍. പീക്ക് പെര്‍ക്ക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാം, ഊര്‍ജ്ജം സംരക്ഷിക്കാന്‍ തയ്യാറുള്ള ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.  ജൂണില്‍ ആരംഭിക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് 75 ഡോളര്‍ ഇലക്ട്രോണിക് പ്രീപെയ്ഡ് മാസ്റ്റര്‍കാര്‍ഡും 2024 മുതല്‍ ഓരോ വര്‍ഷവും 20 ഡോളര്‍ കാര്‍ഡും ലഭിക്കും.
ആനുകൂല്യം നേടുന്നതിനായി ഉപഭോക്താക്കള്‍ക്ക് സെന്‍ട്രല്‍ എയര്‍ കണ്ടീഷനിംഗ് സിസ്റ്റവുമായോ ഹീറ്റ് പമ്പ് യൂണിറ്റുമായോ ബന്ധിപ്പിച്ചിട്ടുള്ള Wi-Fi  പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട്‌തെര്‍മോസ്റ്റാറ്റ് ഉണ്ടായിരിക്കണം. 

ഓരോ വര്‍ഷവും ഏകദേശം 1,30,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്നതിന് തുല്യമായ വാര്‍ഷിക വൈദ്യുതി ലാഭം നല്‍കിക്കൊണ്ട് പ്രവിശ്യയുടെ ഉയര്‍ന്നുവരുന്ന വൈദ്യുത സംവിധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും 2025 ഓടെ ഉപഭോക്താക്കള്‍ക്കുള്ള ചെലവ് 650 മില്യണ്‍ ഡോളറിലധികം കുറയ്ക്കുന്നതിനും പുതിയ പ്രോഗ്രാം സഹായിക്കുമെന്ന് എനര്‍ജി മിനിസ്റ്റര്‍ ടോഡ് സ്മിത്ത് പറഞ്ഞു.

എലിജിബിള്‍ തെര്‍മോസ്റ്റാറ്റുകളുടെ പൂര്‍ണ ലിസ്റ്റ് പീക്ക് പെര്‍ക്ക്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.