മെട്രോ വാന്‍കുവറിലെ ഗ്യാസ് വില ഈ വാരാന്ത്യത്തില്‍ വീണ്ടും വര്‍ധിക്കുമെന്നും വരും ആഴ്ചകളിലും ഉയര്‍ന്ന വില രേഖപ്പെടുത്തിയേക്കുമെന്നും ഗ്യാസ്ബഡിയിലെ പെട്രോളിയം അനലിസ്റ്റായ പാട്രിക് ഡി ഹാന്‍. കഴിഞ്ഞയാഴ്ച മെട്രോ വാന്‍കുവര്‍ ഏരിയയിലെ ഗ്യാസ് സ്റ്റേഷനുകളില്‍ വില ലിറ്ററിന് അഞ്ച് സെന്റോളം ഉയര്‍ന്നിരുന്നു. ലിറ്ററിന് 1.90 ഡോളര്‍ വരെ വര്‍ധിക്കും. നിലവില്‍ 1.88 ഡോളറാണ് വില. അടുത്തയാഴ്ചയോടെ 1.90 ഡോളറില്‍ താഴെ വിലയെത്തിയേക്കാമെന്നും പാട്രിക് പറയുന്നു.
വരും ആഴ്ചകളില്‍ റെഗുലര്‍ ഗ്യാസ് വില വര്‍ധിച്ച് 2 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസില്‍ കടത്തിന്റെ പരിധി സംബന്ധിച്ച് വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ആശ്രയിച്ചായിരിക്കും വില ഉയരുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു.
സാധാരണ ഗ്യാസോലിനുമായി താരതമ്യം ചെയ്യുമ്പോള്‍ ഡീസല്‍ വില ഇപ്പോള്‍ കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.