കാല്‍ഗറി പ്രോപ്പര്‍ട്ടി ടാക്‌സ്  ജൂണ്‍ 30 നകം അടയ്ക്കണം

By: 600002 On: May 26, 2023, 8:11 AM

 

കാല്‍ഗറിയില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് ജൂണ്‍ 30 നകം അടയ്ക്കണമെന്ന് സിറ്റി അറിയിച്ചു. കാലാവധിക്ക് ശേഷം ജൂലൈ 1 മുതല്‍ അടയ്‌ക്കേണ്ടി വരുന്ന പ്രോപ്പര്‍ട്ടി ടാക്‌സ് ഉടമകള്‍ക്ക് ഏഴ് ശതമാനം പിഴ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം 555,000 ടാക്‌സ് ബില്ലുകളാണ് സിറ്റി അയച്ചിരിക്കുന്നത്. ഈയാഴ്ച അവസാനത്തോടെ പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് ബില്ലുകള്‍ ലഭിക്കും. അതേസമയം, നഗരത്തിലെ ടാക്‌സ് ഇന്‍സ്റ്റാള്‍മെന്റ് പേയ്‌മെന്റ് പ്ലാന്‍(TIPP) വഴി പ്രതിമാസം അടയ്ക്കുന്ന 300,000 പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് നികുതി സമയപരിധി ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു. 

പ്രോപ്പര്‍ട്ടി ഓണര്‍ഷിപ്പ് ഡീറ്റെയ്ല്‍സിനായുള്ള സിറ്റിയുടെ പ്രധാന സ്രോതസ്സ് ആല്‍ബെര്‍ട്ട ലാന്‍ഡ് ടൈറ്റില്‍സ് ആണ്. ഒരു പ്രോപ്പര്‍ട്ടിയുടെ ഉടമസ്ഥാവകാശമോ മെയ്‌ലിംഗ് വിലാസമോ ആല്‍ബെര്‍ട്ട ലാന്‍ഡ് ടൈറ്റില്‍സ് ഓഫീസ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ കാലഹരണപ്പെട്ട ഓണര്‍ഷിപ്പ് ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ച് ടാക്‌സ് ബില്‍ മെയില്‍ ചെയ്യും. 

ജൂണ്‍ ആദ്യവാരം വരെ പ്രോപ്പര്‍ട്ടി ടാക്‌സ് ബില്‍ ലഭിക്കാത്തവര്‍ 311 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.