കാല്‍ഗറിയില്‍ നടക്കാനിരിക്കുന്ന കാനഡ ഡേ ആഘോഷത്തിന് പരമ്പരാഗത ഫയര്‍ വര്‍ക്കുകളുണ്ടാകുമെന്ന് സൂചന. യഥാര്‍ത്ഥ വെടിക്കെട്ടിന് പകരം ആധുനിക സംവിധാനങ്ങളുപയോഗിച്ച് ഫയര്‍ വര്‍ക്ക് നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കോമണ്‍ സെന്‍സ് കാല്‍ഗറി എന്ന അഭിഭാക സംഘടനകളുള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളും വിമര്‍ശിച്ചിരുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പൈറോടെക്‌നിക് ഷോ നടത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നതോടെ സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.
ജൂലൈ 1 ന് ട്രൂത്ത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഡേ, ചൈനീസ് ഇമിഗ്രേഷന്‍ ആക്ടിന്റെ നൂറാം വാര്‍ഷികം എന്നീ ദിനങ്ങളോടനുബന്ധിച്ചാണ് കാല്‍ഗറിയില്‍ ഫയര്‍ വര്‍ക്കുകള്‍ നടത്തുന്നത്. സാംസ്‌കാരിക പ്രതികരണങ്ങളും രാത്രി വൈകി ഉണ്ടാകുന്ന ട്രാഫിക്കും, ശബ്ദമലിനീകരണവും, ക്രമാതീതമായ ആള്‍ക്കൂട്ടവും മറ്റും തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ ആധുനിക രീതിയില്‍ ഇതരമാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ തയാറായത്. ആകാശത്ത് ഉയരത്തില്‍ അല്ലാതെ, സ്റ്റേജിന് വശങ്ങളിലായിട്ടാണ് ഫയര്‍വര്‍ക്കുകള്‍ തീരുമാനിച്ചിരുന്നത്. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് റദ്ദാക്കാനുള്ള തീരുമാനം സിറ്റി കൗണ്‍സിലര്‍മാരല്ല, മറിച്ച് സിറ്റി ഓഫ് കാല്‍ഗറിയിലെ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് എടുത്തത്.