കേരളം ഇനി രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഇ ഗവേണൻസ് സംസ്ഥാനം

By: 600021 On: May 25, 2023, 7:51 PM

കേരളത്തെ സമ്പൂർണ ഇ ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.വികസന ക്ഷേമ പ്രവർത്തനങ്ങൾ മാത്രമല്ല ജനങ്ങളോടുള്ള ഉത്തരവാദിത്വമെന്നും ഭരണ സംവിധാനത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക കൂടിയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗവൺമെൻ്റിൻ്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് സംസ്ഥാനത്ത് ഇ ഗവേണൻസ് ശക്തിപ്പെടുത്തുന്നത് എന്നും സംസ്ഥാനത്ത് ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ കൂടിയുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.ഇ ഗവേര്‍ണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റ്വര്‍ക്ക് പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.