ഭവന നിർമാണ രീതികൾ നവീകരിക്കാൻ ബ്രിട്ടിഷ് കൊളംബിയ

By: 600110 On: May 25, 2023, 7:14 PM

 

 

വേഗതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്ന വിധം ഭവന നിർമ്മാണ രീതികൾ നവീകരിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുകയാണ് ചെയ്യുകയാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗവൺമെന്റ്. പ്രീ ഫാബ്രിക്കേഷനും തടികൊണ്ടുള്ള നിർമ്മാണവും നിലവിൽ അധികം ഉപയോഗിക്കുന്നില്ല. കൂടാതെ ബിൽഡർമാരെ കൂടുതൽ ആകർഷിക്കുംവിധം നിർമാണമേഖലയിലെ ചട്ടങ്ങൾ പരിഷ്കരിക്കാനും ഹൗസിംഗ് മന്ത്രി ലക്ഷ്യമിടുന്നുണ്ട്.

പരമ്പരാഗത ഓൺ-സൈറ്റ് നിർമാണവുമായി താരതമ്യപ്പെടുത്തുമ്പോൾ, വെയർഹൗസുകളിൽ പാനലുകൾ കൂട്ടിച്ചേർക്കുകയും സൈറ്റിൽ സ്ഥാപിക്കുകയും ചെയ്യുന്ന പ്രീഫാബ്രിക്കേഷൻ രീതി നിർമാണസമയത്തെ ഏകദേശം രണ്ട് മാസം വരെ കുറയ്ക്കും. എഞ്ചിനീയറിംഗ് വുഡ് പാനലുകൾ ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണം കാർബൺ ഫുട്ട്പ്രിന്റ് കുറയ്ക്കും എന്നു മാത്രമല്ല, കോൺക്രീറ്റും സ്റ്റീലും ചേർന്ന നിർമിതിയേക്കാൾ ശക്തിയും നൽകുന്നു. എന്നിരുന്നാലും, ഡിമാൻഡ് കുറവായതിനാൽ പരിമിതമായ ഉൽപാദനവും നിയന്ത്രണ തടസ്സങ്ങളും ഇതിന്റെ പ്രചാരത്തിന് തടസ്സമാകുന്നു. നിർമാണ പ്രക്രിയകൾ നവീകരിക്കുന്നതും, ഭവന നിർമാണമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതും ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ കുറയ്ക്കുന്നതും എല്ലാം സസൂക്ഷ്മം നിരീക്ഷിക്കപ്പെടും. ഇത് വ്യവസായമേഖലയിലെ സർക്കാരിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്ന വിഷയങ്ങളാണ്.