ലോണുകൾ തിരിച്ചടയ്ക്കാനാവാതെ റെസ്റ്റോറന്റുകൾ, അവധി നീട്ടി നൽകണമെന്ന് റെസ്റ്റോറന്റ്സ് കാനഡ

By: 600110 On: May 25, 2023, 7:13 PM

 

 

റെസ്റ്റോറന്റ്സ് കാനഡയുടെ പഠനമനുസരിച്ച്, കനേഡിയൻ റെസ്റ്റോറന്റുകളിൽ പകുതിയിലധികവും നഷ്‌ടത്തിലാണ് പ്രവർത്തിക്കുന്നത്. 2022 മുതൽ പാപ്പർ എന്ന് ഫയൽ ചെയ്ത റെസ്റ്റോറന്റുകളുടെ എണ്ണം 116% വർദ്ധിച്ചു. കാനഡ എമർജൻസി ബിസിനസ് അക്കൗണ്ടിന്റെ തിരിച്ചടവ് സമയപരിധി നീട്ടാൻ സംഘടന ഫെഡറൽ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു. 83% റെസ്റ്റോറന്റുകൾ ഈ ലോണുകൾ എടുത്തിട്ടുണ്ട്. എന്നാൽ കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ബുദ്ധിമുട്ടുന്ന ബിസിനസ്സുകൾക്ക് നൽകിയ (CEBA) വായ്പകൾ 20% പേർക്ക് മാത്രമേ വർഷാവസാനത്തോടെ തിരിച്ചടയ്ക്കാൻ കഴിയൂ എന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണസാമഗ്രികളുടെ വിലക്കയറ്റം, ജീവനക്കാരുടെ ക്ഷാമം തുടങ്ങിയ നിലവിലുള്ള വെല്ലുവിളികളിൽ നിന്ന് കരകയറാൻ റെസ്റ്റോറന്റുകളെ സഹായിക്കുന്നതിന് സമയപരിധി 36 മാസത്തേക്ക് നീട്ടാൻ റെസ്റ്റോറന്റ്സ് കാനഡ ആവശ്യപ്പെടുന്നു.

തിരിച്ചടവ് സമയപരിധി ദീർഘിപ്പിച്ചാൽ പല റെസ്റ്റോറന്റുകളേയും പാപ്പരെന്നു പ്രഖ്യാപിക്കുന്നതിൽ നിന്ന് തടയാനാവും. നികുതിദായകരുടെ പണം തിരികെ ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യാമെന്ന് സംഘടന വിശ്വസിക്കുന്നു. ചെറുകിട ബിസിനസ്സുകളെ പിന്തുണയ്ക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവർക്കുള്ള ക്രെഡിറ്റ് കാർഡ് ഇടപാട് ഫീസ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസ് പ്രസ്താവിച്ചു. മെയ് 31-ന് മുൻപ് തിരിച്ചടവ് കാലാവധി നീട്ടുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ റെസ്റ്റോറന്റ്സ് കാനഡ ആവശ്യപ്പെടുന്നു.