സാല്‍മൊണല്ല അണുബാധ: സിംപ്ലി ഹോട്ട് ബ്രാന്‍ഡ് തായ് ഗ്രീന്‍ പെപ്പര്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ 

By: 600002 On: May 25, 2023, 8:32 AM

 

സാല്‍മൊണല്ല അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സിംപ്ലി ഹോട്ട് ബ്രാന്‍ഡ് തായ് ഗ്രീന്‍ പെപ്പര്‍ തിരിച്ചുവിളിച്ചതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി(സിഎഫ്‌ഐഎ) നിര്‍ദ്ദേശപ്രകാരണമാണ് റീകോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചിട്ടുണ്ടെന്നും മറ്റ് പ്രവിശ്യകളിലും വിതരണം ചെയ്തിരിക്കാമെന്നും ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്തു. 

UPC 8 94242 00050 ബാച്ച് നമ്പറിലുള്ള 50 ഗ്രാം പായ്ക്കറ്റുകളാണ് വിറ്റിരിക്കുന്നതെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു. അതേസമയം, തിരിച്ചുവിളിച്ച തായ് ഗ്രീന്‍ പെപ്പറുമായി ബന്ധപ്പെട്ട് അസുഖങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. 

സാല്‍മൊണല്ല ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ഈ ഉല്‍പ്പന്നം വാങ്ങുന്നത് ഒഴിവാക്കണമെന്നും വാങ്ങിയവര്‍ ഉടന്‍ തിരിച്ചുനല്‍കണമെന്നും ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിച്ചു.