സൗത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ കൂറ്റന്‍ സിങ്ക്‌ഹോള്‍ പ്രത്യക്ഷപ്പെട്ടു 

By: 600002 On: May 25, 2023, 8:31 AM

 

കാല്‍ഗറിയിലെ ക്രാന്‍സ്റ്റണില്‍ സൗത്ത്ഈസ്റ്റ് കമ്മ്യൂണിറ്റിയില്‍ കൂറ്റന്‍ സിങ്ക്‌ഹോള്‍ പ്രത്യക്ഷപ്പെട്ടു. ക്രാന്‍സ്റ്റണ്‍ ബ്ലിവിഡിയിലെ ക്രാന്‍സ്റ്റണ്‍ ഡ്രൈവിനടുത്താണ് സിങ്ക്‌ഹോള്‍ തുറന്നത്. തുടര്‍ന്ന് ജനങ്ങളുടെ സുരക്ഷയ്ക്കായി ജീവനക്കാരെ സിറ്റി അധികൃതര്‍ വിളിച്ചുവരുത്തി. സിങ്ക്‌ഹോളിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനായി ഏരിയ കൗണ്‍സിലര്‍ ഇവാന്‍ സ്‌പെന്‍സര്‍ സോഷ്യല്‍മീഡിയയില്‍ ഫോട്ടോയും ലൊക്കേഷന്‍ വിശദാംശങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

റോഡ്‌വേ മുഴുവന്‍ സിങ്ക് ഹോള്‍ വ്യാപിച്ചിരിക്കുന്നതായി ഫോട്ടോയില്‍ വ്യക്തമാകുന്നുണ്ട്. അപകടഭീഷണി ഉള്ളതിനാല്‍ സിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.