ത്രിദിന അന്താരാഷ്ട്ര തൊഴിൽ കോൺക്ലൈവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

By: 600021 On: May 25, 2023, 3:27 AM

ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലൈവിന് തിരുവന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൊഴിൽവകുപ്പ് പ്ലാനിംഗ് ബോർഡുമായി ചേർന്നാണ് കോൺക്ലൈവ് സംഘടിപ്പിച്ചത്. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബിഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം,പുതുച്ചേരി തൊഴിൽമന്ത്രി എസ്.ചന്ദ്ര പ്രിയങ്ക എന്നിവർ പ്രത്യേക പ്രഭാഷണം നടത്തി.രാജ്യത്തിനകത്തും പുറത്തും നിന്നുമായി തൊഴിലാളി- തൊഴിലുടമ പ്രതിനിധികൾ, ഭരണ വിജ്ഞാന രംഗത്തെ പ്രമുഖർ, നിയമജ്ഞർ, ഐ എൽ ഒ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, ദേശീയ അന്തർദേശീയ സർവകലാശാലകളിലെ വിദഗ്ദ്ധർ തുടങ്ങി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 150 പേര് കൺക്ലൈവിൽ പങ്കെടുത്തു. തൊഴിലാളികളുടെ അവകാശങ്ങളും നിയമനിർമ്മാണവും, സാമൂഹ്യ സുരക്ഷയും, അനൗപചാരിക തൊഴിൽരീതിയിൽ നിന്നും ഔപചാരിക തൊഴിൽ രീതികളിലേക്ക് മാറ്റവും അതിൻ്റെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഏഴ് സെഷനുകളിലായി കോൺക്ലൈവ് ചർച്ച ചെയ്തു.