മൂന്നാമത് ഖേലോ ഇന്ത്യ ഗെയിംസിന് തുടക്കമായി; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

By: 600021 On: May 25, 2023, 2:53 AM

മൂന്നാമത് ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസ് ഇന്ന് ലക്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിർച്വൽ ആയി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ടാക്കൂർ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറിൽ ചൊവ്വാഴ്ച കബഡി മത്സരത്തോടെയാണ് ഗെയിംസിന് തുടക്കമായത്. ജൂൺ മൂന്ന് വരെ നീളുന്ന ഗെയിംസിൻ്റേ സമാപന ചടങ്ങ് വാരണാസിയിൽ ആണ് സംഘടിപ്പിക്കുന്നത്. ഗൗതം ബുദ്ധ നഗർ, ലക്നൗ, വാരണാസി കൂടാതെ ഘോരക്പൂരിലും മത്സരങ്ങൾ നടക്കും.