ത്രിദിന സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപതി മൂർമു ഝാർഖണ്ഡിൽ

By: 600021 On: May 25, 2023, 2:37 AM

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ ഝാർഖണ്ഡിൽ എത്തി. ഗവർണർ സി പി രാധാകൃഷ്ണൻ, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ , എം പി നിഷികാന്ത് ദുബൈ,മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ദേവ്ഗഢ് വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് റാഞ്ചിയിൽ എത്തിയ രാഷ്ട്രപതി പരം വീര ചക്ര പുരസ്കാര ജേതാവ് ആൽബർട്ട് എക്കയുടെ പ്രതിമയിൽ ഹാരം അണിയിച്ചു. രാജ്ഭവനിൽ ആദിവാസി പ്രതിനിധികളുമായി അവർ ചർച്ച നടത്തി. ഖുന്തിയിൽ ഗോത്രകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വനിതാ സമ്മേളനത്തിൽ രാഷ്ട്രപതി ഇന്ന് പങ്കെടുക്കും. നാളെ വൈകിട്ട് റാഞ്ചിയിലെ രാജ്ഭവനിൽ ഝാർഖണ്ഡ് ഗവൺമെൻറ് നൽകുന്ന പൗര സ്വീകരണത്തിലും രാഷ്ട്രപതി പങ്കെടുക്കും.