പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസും സിഡ്നിയിൽ കൂടിക്കാഴ്ച നടത്തി

By: 600021 On: May 25, 2023, 2:20 AM

പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസുമായി സിഡ്നിയിൽ കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, രാജ്യരക്ഷ,സുരക്ഷ, പുനർ ഉപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ സഹകരണത്തേക്കുറിച്ച് ചർച്ച ചെയ്തു. ചർച്ചയ്ക്ക് ഒടുവിൽ ഇരുവരും ധാരണാപത്രം ഒപ്പുവെച്ചു. ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ അൽബനീസ് ആവർത്തിച്ച് അപലപിച്ചതായും ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വിഘടന ശക്തികൾക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയതായും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ - ഓസ്ട്രേലിയ സമഗ്ര - സാമ്പത്തിക കരാർ ഈ വർഷം എത്രയും വേഗം പൂർത്തീകരിക്കാൻ ധാരണയിലെത്തിയതായി ഓസ്ട്രേലിയൻ പ്രാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു. സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിലെ ബന്ധം വർദ്ധിപ്പിക്കാനും കൂടിക്കാഴ്ച ഉപകരിച്ചെന്ന് അദ്ദേഹം വിലയിരുത്തി. ബംഗളുരുവിൽ ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറൽ ഓഫീസ് തുറക്കുമെന്നും ആൽബനീസ് അറിയിച്ചു.