വാൻകൂവറിൽ 81 വർഷം പഴക്കമുള്ള സ്കോച്ചിന്റെ ഉടമയ്ക്കായി നറുക്കെടുപ്പ്

By: 600110 On: May 24, 2023, 7:34 PM

 

 

വാൻകൂവറിലെ ഒരു മദ്യ വിൽപന കേന്ദ്രം 81 വർഷം പഴക്കമുള്ള സിംഗിൾ മാൾട്ട് സ്കോച്ചിന്റെ ഉടമയെ നിശ്ചയിക്കുന്നതിനായി നറുക്കെടുപ്പ് നടത്തുന്നു. ദി മക്കല്ലൻ ദി റീച്ച് എന്ന സ്കോച്ചാണ് നറുക്കെടുപ്പിന്റെ സമ്മാനമായി വച്ചിരിക്കുന്നത്. ഇത്തരത്തിൽ ലോകത്ത് ആകെ 288 കുപ്പികൾ മാത്രമേയുള്ളൂ. ഇതിന്റെ വിലയാകട്ടെ, $228,000 യും ആണ്. ഇത് വാങ്ങാൻ അവസരമൊരുക്കുന്നത് ബ്രിട്ടീഷ് കൊളംബിയ മദ്യ സ്റ്റോറാണ്. 1940 ൽ ആരംഭിച്ച ഈ സ്കോച്ച് നിർമിച്ചിരിക്കുന്നത് ഒരു ഓക്ക് മരത്തിന്റെ വീപ്പയിലാണ്. ഇതിന് ഹൃദയഹാരിയായ രുചിയാണെന്നും അവകാശപ്പെടുന്നു. ഇതോടൊപ്പം മനോഹരമായ പാക്കിംഗും ഉണ്ട്. താത്പര്യമുള്ളവർക്ക് ഈ നറുക്കെടുപ്പിൽ നേരിട്ട് പങ്കെടുക്കാം. ഇത് സുഗമമായി നടത്തുന്നതിന് ആവശ്യമായ സുരക്ഷയും തയ്യാറാക്കിയിട്ടുണ്ട്.