നോർത്ത് അമേരിക്കയിലെ മികച്ച 50 ബീച്ചുകളുടെ പട്ടികയിൽ കാനഡയിൽ നിന്ന് രണ്ട് ബീച്ചുകൾ

By: 600110 On: May 24, 2023, 7:31 PM

 

 

നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ 50 മികച്ച ബീച്ചുകളിൽ ഓന്റാരിയോയിലെ ഒരു ബീച്ചും ഇടം നേടിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ച മികച്ച ബീച്ചുകളുടെ പട്ടികയിൽ ഇൻഡ്യൻ ഹെഡ് ക്ലോവ് 50 ആം സ്ഥാനം നേടി. ബ്രൂസ് പെനിൻസുല നാഷ്ണൽ പാർക്കിന് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ടൊറന്റോയിൽ നിന്ന് 295 കിലോമീറ്റർ അകലെയാണ്. വാൻകൂവർ ഐലന്റിൽ സ്ഥിതി ചെയ്യുന്ന സാൻ ജോസഫ് ബീച്ച് 16 ആം റാങ്ക് നേടി. ഇവ രണ്ടും മാത്രമാണ് കാനഡയിൽ നിന്നും ആ പട്ടികയിൽ എഴുതിച്ചേർത്തിരുന്നത്.

U. S വെർജിൻ ഐലന്റിൽ സ്ഥിതി ചെയ്യുന്ന ട്രങ്ക് ബീച്ചാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. 750 ഓളം വരുന്ന ഇൻഫ്ലുവെൻസേഴ്സ്, സെലിബ്രിറ്റികൾ, യാത്രാവിവരണം എഴുതുന്നവർ തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ളവരാണ് വോട്ടിങ്ങിലൂടെ മികച്ച ബീച്ചുകളെ തിരഞ്ഞെടുത്തത്. ഇത് ബീച്ചുകളെ ഇഷ്ടപ്പെടുന്ന യാത്രികർക്ക് ഉപകാരപ്രദമായിരിക്കും എന്നാണ് അധികാരികൾ കരുതുന്നത്.