പാസ്വേഡ് കൈമാറുന്നതിന് $8 ചാർജ് ഈടാക്കാൻ നെറ്റ്ഫ്ലിക്സ്

By: 600110 On: May 24, 2023, 7:28 PM

 

 

വളർച്ചാനിരക്ക് കുറഞ്ഞതിനെ തുടർന്ന് കൂടുതൽ സബ്സ്ക്രൈബേഴ്സിനെ ഉണ്ടാക്കാനുള്ള നടപടികളുമായി രംഗത്തു വന്നിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഒരേ വീട്ടിലുള്ളവർക്ക് നെറ്റ്ഫ്ലിക്സിന്റെ ഒരു അക്കൗണ്ട് തന്നെ ഉപയോഗിക്കാം. സ്റ്റാൻഡേർഡ് അഥവാ പ്രീമിയം പ്ലാൻ ഉള്ളവർക്ക് പ്രതിമാസം $8 അധികം നൽകിക്കൊണ്ട് തങ്ങളുടെ പാസ്വേർഡ് മറ്റൊരാൾക്ക് കൈമാറാം. വ്യക്തികളെ എങ്ങനെ തിരിച്ചറിയും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ലോകത്താകമാനം 100 മില്ല്യൺ ആളുകൾ പാസ്വേർഡ് കൈമാറ്റത്തിലൂടെ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നുണ്ടെന്നാണ് അനുമാനം. മറ്റ് പല രാജ്യങ്ങളിലും ഇത് ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ നെറ്റ്ഫ്ലിക്സ് കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോഴാണ് യു. എസ്സിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രഖ്യാപനത്യിനു ശേഷം പാസ്വേർഡ് കൈമാറ്റം 2% കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.