വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ പുതിയ മൊമന്റം ഐടി സപ്പോര്‍ട്ട് പ്രോഗ്രാം 

By: 600002 On: May 24, 2023, 2:04 PM

 

മൊമന്റം അതിന്റെ ഐടി സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് ട്രെയ്‌നിംഗ് പ്രോഗ്രാമിലെ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ മോഡല്‍ അവതരിപ്പിക്കുന്നു. ലേണ്‍ നൗ, പേ ലേറ്റര്‍ എന്ന പ്രോഗ്രാമിനെ ഇന്‍കം-ഷെയര്‍ എഗ്രിമെന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. 

ഈ പുതിയ മോഡല്‍ ഉപയോഗിച്ച് ഒരു സാങ്കേതിക പരിശീലന പരിപാടി ആരംഭിക്കുന്ന കാനഡയിലെ ആദ്യ പദ്ധതിയാണ് തങ്ങളുടെതെന്ന് മൊമെന്റം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജെഫ് ലൂമിസ് പറയുന്നു. 

20 ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സ് ജൂണില്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സൈന്‍ അപ്പ് ചെയ്യുന്നതിന് 500 ഡോളര്‍ ചെലവാകും. മൊമന്റം അതിന്റെ ടെക് പ്ലസ് പ്രോഗ്രാമുകള്‍ 2018 മുതലാണ് നടത്താന്‍ തുടങ്ങിയത്. കൂടുതലായും സര്‍ക്കാര്‍ സബ്‌സിഡിയുള്ള പോഗ്രാമുകളാണ് തങ്ങള്‍ നടത്താറുള്ളതെന്ന് ലൂമിസ് വ്യക്തമാക്കി.