ബീസിയിലെ ഇന്‍വെസ്റ്റര്‍-ഒക്യുപന്റ്‌സ് 2020 ല്‍ ഏകദേശം പത്ത് ശതമാനവും വീട്ടുടമസ്ഥര്‍: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: May 24, 2023, 1:23 PM


2020 ല്‍ ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടുടമകളില്‍ ഏകദേശം 10 ശതമാനം ഇന്‍വെസ്റ്റര്‍-ഒക്യുപന്റ്‌സ് ആണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട്. പ്രൈമറി റെസിഡന്‍സ് ഉള്‍പ്പെടെ ഒന്നിലധികം യൂണിറ്റുകളുള്ള ഒറ്റ വസ്തുവിന്റെ ഉടമസ്ഥരായ ഇന്‍വെസ്റ്റര്‍-ഒക്യപന്റ്‌സിന്റെ ബീസിയിലെ പങ്ക്, മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് 2020 ല്‍ 9.6 ശതമാനമായിരുന്നു. 

ന്യൂബ്രണ്‍സ്‌വിക്കില്‍ വീട്ടുടമകളില്‍ 2.5 ശതമാനവും, നോവ സ്‌കോഷ്യയില്‍ 1.8 സതമാനവും ഒന്റാരിയോയില്‍ 0.8 ശതമാനവും മാനിറ്റോബയില്‍ 0.7 ശതമാനവും ഇന്‍വെസ്റ്റര്‍-ഒക്യുപന്റ്‌സ് ആയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

വാന്‍കുവറിലെ ഉടമകളില്‍ 12.5 ശതമാനവും വിക്ടോറിയയില്‍ 12.2 ശതമാനവും നിക്ഷേപകരായിരുന്നു. വാന്‍കുവറിലെ നിക്ഷേപകരുടെ ശരാശരി വരുമാനം 65,000 ഡോളറായിരുന്നു. ഇത് നിക്ഷേപകരല്ലാത്തവരുടെ വരുമാനത്തിന് തുല്യമാണ്. പ്രവിശ്യയിലെ നിക്ഷേപകര്‍ക്ക് 100,000 ഡോളര്‍ ശരാശരി വരുമാനമുണ്ടായിരുന്നു.