നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയിലെ ചരിത്രപ്രസിദ്ധമായ സെന്റ് ബര്‍ണാഡ് കാത്തലിക് ചര്‍ച്ച് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രോവാഡില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്ക് നേരെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ 3.30 ഓടെയാണ് ആക്രമണം ഉണ്ടായത്. പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ തീവെക്കുകയും പള്ളിക്കകത്ത് ഉണ്ടായിരുന്ന വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് ഉടന്‍ അഗ്നിശമന സേനയെ വിളിച്ചു. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. പ്രതികളെ പിടികൂടിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബ്രേക്ക് ആന്‍ഡ് എന്‍ഡര്‍ ചാര്‍ജ് ചെയ്തു. ഇവരെ മെയ് 29ന് ഹൈ പ്രയറി കോടതിയില്‍ ഹാജരാക്കും.
പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സമുദായംഗങ്ങളും മറ്റ് സംഘടനകളും അപലപിച്ചു. 1901 ലാണ് പള്ളി പണികഴിപ്പിച്ചത്. തനിക്കും രൂപതയ്ക്കും സഭാംഗങ്ങള്‍ക്കും വിലപെട്ട, അമൂല്യമായ നിധിയാണ് നഷ്ടപ്പെട്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ജെറാര്‍ഡ് പെറ്റിപാസ് പറഞ്ഞു.
തീവെക്കുന്നതിന് കാരണമായതെന്താണെന്ന് വ്യക്തമായിട്ടില്ല. എങ്കിലും പ്രദേശത്തിന്റെ ചരിത്രമോ കപാവെ നോ ഫസ്റ്റ് നേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോ ഇതിന് കാരണമായതായി കരുതുന്നില്ലെന്നും പെറ്റിപാസ് പറഞ്ഞു. തീവെപ്പ് കേസ് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പള്ളിയുടെ പുനരുദ്ധാരണവും പുനര്‍നിര്‍മാണവും നടക്കില്ലെന്നും പള്ളിയിലെ പ്രാര്‍ത്ഥനകളും മറ്റ് സര്‍വീസുകളും അയല്‍ കമ്മ്യൂണിറ്റിയില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.