ബീസി ട്രെയിലില്‍ കരടിയെ ഇടിച്ച് സൈക്ലിസ്റ്റിന് ഗുരുതര പരുക്ക് 

By: 600002 On: May 24, 2023, 10:59 AM

 

നോര്‍ത്ത് വാന്‍കുവറിലെ സെയ്‌മോര്‍ ഡെമോണ്‍സ്‌ട്രേഷന്‍ ഫോറസ്റ്റ് ട്രയലിലൂടെ യാത്ര ചെയ്ത സൈക്ലിസ്റ്റിന് കരടിയുമായി കൂട്ടിയിടിച്ച് ഗുരുതരമായ പരുക്കേറ്റു. കെവിന്‍ മില്‍നറിനാണ് കറുത്ത കരടിയെ ഇടിച്ച് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 

ട്രെയിലിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ കറുത്ത കരടി കുറുകെ ചാടുകയായിരുന്നു. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് കരടിയുമായി താന്‍ ഇടിച്ച് താഴെ വീഴുകയായിരുന്നുവെന്ന് മില്‍നര്‍ പറയുന്നു. സാം എന്ന മറ്റൊരു സൈക്ലിസ്റ്റ് വരുന്നത് വരെ ട്രെയിലില്‍ പരുക്കേറ്റ് കുറച്ചു നേരം കിടക്കേണ്ടി വന്നു. സാം വന്ന് അപകടത്തെ തുടര്‍ന്ന് കിടന്ന തന്നെ ഇ-ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് മില്‍നര്‍ പറഞ്ഞു. 

അപകടത്തിന് ശേഷം നിസാര പരുക്കുകളേറ്റ കരടി ഉടന്‍ സ്ഥലത്ത് നിന്നും ഓടിമറഞ്ഞു. മില്‍നറെ ഉടന്‍ ലയണ്‍സ് ഗേറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.