തായ്‌ക്വോൺ-ഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി റെജൈനയിൽ നിന്നുള്ള മലയാളി മിടുക്കി 

By: 600007 On: May 24, 2023, 4:47 AM

കനേഡിയൻ നാഷണൽ തായ്‌ക്വോൺ-ഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി റെജൈനയിൽ നിന്നുള്ള മലയാളി മിടുക്കി ദിയ സുജിത്. 2023 മെയ് 8,9 ദിവസങ്ങളിൽ ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് നടന്ന മത്സരത്തിലാണ് ദിയ ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ആറ് പ്രൊവിൻസുകളിൽ നിന്നായി 550 അത്‌ലറ്റുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ, ബ്ലൂ ബെൽറ്റ് പാറ്റേൺസ് (FEMALE), ബ്ലൂ ബെൽറ്റ് സ്പാറിങ് (FEMALE) എന്നീ വിഭങ്ങളിലാണ് ദിയ സുജിത് ഗോൾഡ് മെഡൽ നേടിയത്. റെജൈന വെസ്റ്റ് സോൺ തായ്‌ക്വോൺ-ഡോ-യിൽ പരിശീലനം നടത്തുന്ന ദിയ, റെജൈന മലയാളികളായ സുജിത്, സജിത ദമ്പതികളുടെ ഇളയ മകളാണ്.