യൂറോപ്പിലെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അമേരിക്കയിലേയ്ക്ക് കൈമാറരുതെന്ന് മെറ്റയോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. അതോടൊപ്പം മെറ്റയ്ക്ക് $1.3 ബില്ല്യൺ ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ അഞ്ച് വർഷം മുൻപ് ഡാറ്റപ്രൈവസി റെഗുലേഷൻ വന്നതിനു ശേഷം ഏറ്റവും വലിയ പിഴ തുകയാണ് ഇത്. എന്നാൽ നടപടി താത്കാലികമായി നിർത്തിവയ്ക്കണം എന്ന് മെറ്റ ആവശ്യപ്പെട്ടു. അതോടൊപ്പം വിധിക്കെതിരെ അപ്പീൽ പോകാനും തീരുമാനിച്ചിട്ടുണ്ട്.
പേര്, ഇ-മെയിൽ ID, മെസ്സേജുകൾ, ലൊക്കേഷൻ, എന്നിവയാണ് സുപ്രധാന ഡാറ്റ. ഓൺലൈൻ പരസ്യങ്ങൾക്കു വേണ്ടിയാണ് മെറ്റ ഇത്തരം വിവരങ്ങൾ കൈവശം വയ്ക്കുന്നത്. യു. എസ്സിനെ അപേക്ഷിച്ച് യൂറോപ്പിലെ ഡാറ്റ പ്രൈവസി സ്റ്റാൻഡേഡ് അതീവ പ്രാധാന്യമുള്ളതാണ്. ഉപഭോക്താക്കളുടെ വിശദാംശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കൃത്യമായ നടപടികളാണ് യൂറോപ്യൻ യൂണിയൻ കൈക്കൊള്ളുന്നത്.