കാനഡ ഡേ ആഘോഷവേളയിൽ ഫയർവർക്കുകൾ നിയന്ത്രിച്ച് അധികൃതർ

By: 600110 On: May 23, 2023, 7:12 PM

 

 

കാൾഗറിയിൽ നടക്കാനിരിക്കുന്ന കാനഡ ഡേ ആഘോഷത്തിൽ ഫയർവർക്കുകൾ തിരികെ കൊണ്ടുവരണമെന്ന വിചിത്ര വാദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കോമൺ സെൻസ് കാൽഗറി എന്ന അഭിഭാഷക സംഘടന. ഒരു ഓൺലൈൻ പെറ്റീഷനിലൂടെയാണ് ഇവർ ഇക്കാര്യം പരസ്യപ്പെടുത്തിയത്. പരമ്പരാഗത ഫയർവർക്കുകൾക്ക് പകരം ഇപ്പോൾ നടപ്പിലാക്കാൻ ഒരുങ്ങുന്ന ആധുനിക സംവിധാനങ്ങളെ ഇവർ വിമർശിക്കുന്നുമുണ്ട്. സാംസ്കാരിക പ്രതികരണങ്ങളും രാത്രി വൈകി ഉണ്ടാകുന്ന ട്രാഫിക്കും, ശബ്ദമലിനീകരണവും, ക്രമാതീതമായ ആൾക്കൂട്ടവും മറ്റും തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് സർക്കാർ ആധുനിക രീതിയിൽ ഇതരമാർഗങ്ങൾ പരീക്ഷിക്കുന്നത്. ചൈനീസ് ഇമിഗ്രേഷൻ ആക്ടിന്റെ നൂറാം വാർഷിക വേളയിൽ ആകാശത്ത് ഉയരത്തിൽ അല്ലാതെ, സ്റ്റേജിന് വശങ്ങളിലായിട്ടാണ് ഫയർവർക്കുകൾ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത് സംബന്ധിച്ച് പ്രദേശവാസികൾ പരാതി ഉന്നയിച്ചതിനാൽ ഇത്തവണ നഗരസഭ പ്രത്യേക ശ്രദ്ധ പാലിക്കുന്നുണ്ട്. കാനഡ ഡേ പ്രോഗ്രാം സംബന്ധിച്ച ജനങ്ങളുടെ അഭിപ്രായ സർവേ നഗരസഭ അധികൃതർ എടുക്കുന്നുണ്ട്. ഇത് ആസ്പ്ദമാക്കിയായിരിക്കും ഭാവിയിൽ തീരുമാനങ്ങൾ കൈക്കൊള്ളുക. മറ്റ് ആഘോഷങ്ങളായ കാൽഗറി സ്റ്റാംപീഡ്, ഗ്ലോബൽ ഫെസ്റ്റ് തുടങ്ങിയവയിൽ ഫയർവർക്കുകൾ തുടരുന്നുണ്ടാവും.