കാനഡയിലെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ ക്രമാതീതമായ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്നു

By: 600110 On: May 23, 2023, 7:10 PM

 

 

ചൈനയിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യം കാനഡയിൽ അധികമാണ് എന്ന വസ്തുതയെ സംബന്ധിച്ച ഗ്ലോബൽ അഫയഴ്സ് കാനഡ (GAC) യുടെ വിവരങ്ങളും വിദേശ ഇടപെടലുകൾ സംബന്ധിച്ച വിശാദാംശങ്ങളും അടങ്ങിയ റിപ്പോർട്ട് പരസ്യപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് മുൻ ഗവർണർ ജനറൽ ഡേവിഡ് ജോൺസ്റ്റൺ. മറ്റ് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയ്ക്കു മേൽ ചൈന അധികം ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് താരതമ്യ പഠനം തെളിയിക്കുന്നു. ഇത് നയതന്ത്രത്തിന് അപ്പുറം അനാവശ്യ കൈകടത്തലിലേയ്ക്ക് നയിക്കുമോ എന്ന് രാജ്യ സുരക്ഷാ വിദഗ്ദ്ധർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

GAC യുടെ രേഖകൾ പ്രകാരം നയതന്ത്ര അധികാരമുള്ള 176 ചൈനീസ് ഉദ്യോഗസ്ഥർ കാനഡയിൽ ഉണ്ട്. ഏഷ്യ പസഫിക്ക് മേഖലയിലെ മുൻ CSIS ചീഫ് മിഷെൽ ജൂനോ കട്സൂയ പറയുന്നത്, കാനഡയിലെ ഭൂരിഭാഗം ചൈനീസ് നയതന്ത്രജ്ഞരും ചാരവൃത്തി ചെയ്യുന്നവരോ രാഷ്ട്രീയക്കാരെ സ്വാധീനിക്കാൻ വന്നവരോ ആണ് എന്നാണ്. യു. എസ്. കഴിഞ്ഞാൽ ചൈനയ്ക്ക് ഏറ്റവും അധികം നയതന്ത്ര സ്വാധീനമുള്ളത് കാനഡയിലാണ്. റഷ്യയിലും ഇറാനിലും ഇത് താരതമ്യേന കുറവുമാണ്. രാജ്യത്തെ വിദേശ ഇടപെടൽ സംബന്ധിച്ച ദുർബലമായ നിയമ സംവിധാനങ്ങളെ കുറിച്ച് ആശങ്ക വളരുന്നുണ്ട്. ഒരു വിദേശ ഏജന്റ് റെജിസ്ട്രി ഉണ്ടാക്കി ഈ പ്രശ്നത്തെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്.