പ്ലസ്‌വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By: 600021 On: May 23, 2023, 6:39 PM

കൃത്യമായ ആസൂത്രണത്തോടെ യാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത് എന്നും പ്ലസ്‌വൺ പ്രവേശന കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പുതുതായി നിർമ്മിച്ച 97 സ്കൂൾ കെട്ടിടങ്ങളുടെ ഉത്ഘാടനം കണ്ണൂർ മുഴപ്പിലങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നവകേരളം കർമപദ്ധതി 2 വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി,പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവർക്കും അത് നേടി കൊടുക്കാനാണ് ഗവൺമെൻറ് പരിശ്രമിക്കുന്നത്. അധ്യായന വർഷത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മുഖ്യമന്ത്രി വിശദമാക്കി. സംസ്ഥാന തലത്തിൽ മൂന്ന് ടിങ്കറിങ് ലാബുകളുടെ ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന 12 സ്കൂളുകളുടെ തറക്കല്ല് ഇടലും മുഖ്യമന്ത്രി നിർവഹിച്ചു.