ഇന്ത്യക്കും ഓസ്ട്രേലിയക്കും ഇടയിലെ ഉഭയകക്ഷി ബന്ധം പരിപോഷിപ്പിക്കുന്നതൽ പ്രവാസികളുടെ പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രവാസികൾ ജീവപാലമായി വർത്തിക്കുകയാണെന്നും യോഗയും ക്രിക്കറ്റും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു എന്നും 'ദി ഓസ്ട്രേലിയൻ ' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ഇന്നലെ വൈകിട്ട് ആണ് പ്രധാനമന്ത്രി സിഡ്നിയിൽ എത്തിയത്. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസുമായും പ്രമുഖ കമ്പനികളുടെ സി ഇ ഒ മാരുമായും കൂടിക്കാഴ്ച നടത്തി.