അഗ്നിപര്‍വ്വതങ്ങളാല്‍ മൂടപ്പെട്ട് ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തി കനേഡിയന്‍ ജ്യോതിശാസ്ത്രജ്ഞര്‍ 

By: 600002 On: May 23, 2023, 11:26 AM

 

സൗരയൂഥത്തില്‍ നിന്ന് ഏകദേശം 90 പ്രകാശവര്‍ഷം അകലെ അഗ്നിപര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിയിരിക്കുകയാണ് കാനഡയിലെ ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞര്‍. എക്‌സോപ്ലാനറ്റ് എന്ന് വിശേഷിപ്പിക്കുന്ന ഈ ഗ്രഹം ഭൂമിയുടെ അതേ വലിപ്പമുള്ളതും ജീവനെ പിന്തുണയ്ക്കാന്‍ കഴിവുള്ളതുമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരം ഗ്രഹങ്ങള്‍ക്ക് സ്‌ഫോടനസാധ്യത ഏറെയാണെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍പി 791-18 ഡി എന്ന് പേരിട്ടിരിക്കുന്ന ഈ എക്‌സോപ്ലാനറ്റ് ചെറിയ ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റുകയാണ്. 

സൗരയൂഥത്തിന് പുറത്തും അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ കൂടിയാണ് എല്‍പി 791-18 ഡി നല്‍കുന്നത്. പ്ലാനറ്റ് ഹണ്ടിംഗ് ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് എന്ന നാസയുടെ ഉപഗ്രഹ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് പുതിയ ഗ്രഹത്തെ കണ്ടെത്താന്‍ കഴിഞ്ഞത്.