ടിം ഹോര്‍ട്ടണ്‍സ് ജീവനക്കാരിക്ക് മേല്‍ ചൂട് കാപ്പി ഒഴിച്ച സംഭവത്തില്‍ പ്രതിയെ ടൊറന്റോ പോലീസ് തിരയുന്നു. ഷെപ്പേര്‍ഡ് അവന്യു ഈസ്റ്റിനും യോര്‍ക്ക്‌ലന്‍ഡ് ബൊളിവാര്‍ഡിനും സമീപമുള്ള ടിം ഹോര്‍ട്ടണ്‍സ് റെസ്‌റ്റോറന്റില്‍ കഴിഞ്ഞ വ്യാഴാഴ്ച 4.45 നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതി ഡ്രൈവ് ത്രൂ വിന്‍ഡോയ്ക്ക് അടുത്തേക്ക് നടന്നെത്തിയ പ്രതി കാപ്പി ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ചൂടുള്ള കാപ്പി നല്‍കിയ ഉടന്‍ തന്നെ ജീവനക്കാരിക്ക് നേരെ പ്രതി കാപ്പി എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജീവനക്കാരിയുടെ കൈയിലും മുതുകത്തും ചൂടുള്ള കാപ്പി വീണ് ഗുരുതരമായ പരുക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിയാനായി ശ്രമിക്കുകയാണ്. 30 നും 35 നും ഇടയില്‍ പ്രായം തോന്നിക്കുന്ന ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.