വാൻകൂവറിൽ പാർക്കിനടുത്ത് കരടിയെ കണ്ടെത്തി, ജാഗ്രത പാലിക്കണമെന്ന് ഡിസ്ട്രിക്റ്റ് അധികാരികൾ

By: 600021 On: May 23, 2023, 3:42 AM

 

 

വാൻകൂവറിലെ സൈപ്രസ് ഫാൾസ് പാർക്കിനു സമീപം കരടിയെ കണ്ടെത്തി. നിരവധി ആളുകൾ എത്തിച്ചേരുന്ന ഇവിടെ ജാഗ്രതാ നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും പലരും അവഗണിക്കുന്നതായി പറയുന്നു. തിങ്കളാഴ്ച്ച ഒരു ട്വീറ്റിലൂടെയാണ് ഡിസ്ട്രിക്റ്റ് അധികാരികൾ ഈ വിവരം പങ്കുവച്ചത്. പാർക്കിന് സമീപത്തുള്ള പ്രദേശത്ത് നിരവധി കരടികൾ ഉണ്ട് എന്നും, ഇവയെ കണ്ടാൽ ജാഗ്രത വേണം എന്നും പറയുന്നു. അസ്വസ്ഥരാകാതെ ശാന്തത പാലിക്കണം. ഉറക്കെ സംസാരിക്കരുത്. കുടുംബമോ മറ്റ് ആളുകളോ കൂടെയുണ്ടെങ്കിൽ വീടുകളിലോ കാറിലോ കയറി സ്വയരക്ഷ ഉറപ്പാക്കണം. സാധാരണ ഗതിയിൽ കരടികൾ മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണ്. എന്നാൽ പ്രകോപനപരമായ പെരുമാറ്റം അവയെ അസ്വസ്ഥമാക്കുകയും ആക്രമണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.