ഡോ.വന്ദനദാസ് കൊലപാതകം; നഷ്ടപരിഹാരത്തുകയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈകോടതി.

By: 600021 On: May 22, 2023, 7:45 PM

കൊട്ടാരക്കരയിൽ താലൂക്ക് ആശുപത്രി ഹൗസ് സർജൻ ഡോ. വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽണമെന്ന ഹർജിയിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി. കൊലപാതക കേസ് അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കണമെന്നും അഡ്വ. മനോജ് രാജഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തെ സര്‍ക്കാര്‍ ഒരിക്കലും അലസമായി കാണരുതെന്നും കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും വിഷയത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.